NEW GENERATION Banana Talks (പഴഞ്ചൊല്ലുകള്‍)

വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം

ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം

മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം

നാടോടുമ്പോൾ ....നാട്ടുകാരും ഓടും

വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത്

പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം

മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല

അറിയാത്ത പിള്ളക്ക് ....ട്യൂഷന്‍ കൊടുക്കണം

ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത്

ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന്

ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല

എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽ കിടക്കാം

എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം

ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം

കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും

കാണം വിറ്റും....MODERN ആവണം

കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം

ഗതികെട്ടാൽ പുലി....നാട്ടിൽ ഇറങ്ങും

പുത്തൻ അച്ചി ....സീരിയൽ കാണും

പയ്യെ തിന്നാൽ ....സമയം പോകും

മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു

മിന്നുന്നതെല്ലാം ....LIGHT അല്ല

മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും

വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി
0 comments:
Post a Comment