Thursday, July 16, 2015

സ്നേഹിക്കാന് ഉള്ള മനസ് ഉണ്ടായാല് മതി

മൂന്ന് സ്ത്രീകള് ഗ്രാമത്തിലെ പൊതുകിണറ്റില്
നിന്നും വെള്ളം നിറച്ച കുടവുമായി തങ്ങളുടെ
വീട്ടിലേക്കു നടക്കുകയായിരുന്നു
:
ആദ്യത്തെ സ്ത്രീയുടെ മകന് അത് വഴി പോയപ്പോള്
ആ സ്ത്രീ പറഞ്ഞു " എന്റെ മകനാണ് അത് , അവന്
എഞ്ചിനീയറിംഗ് പഠിക്കുന്നു
:
രണ്ടാമത്തെ സ്ത്രീയുടെ മകന് അത് വഴി പോയപ്പോള്
ആ സ്ത്രീ പറഞ്ഞു " എന്റെ മകനാണ് അത് , അവന്
ഡോക്റ്റര് ആകാന് വേണ്ടി പഠിക്കുന്നു "
:
പെട്ടന്ന് ഒരു യുവാവ് വന്ന് മൂന്നാമത്തെ സ്ത്രീയുടെ
കൈയില് നിന്നും ആ മണ്കുടം മേടിച്ച് ആ സ്ത്രീയെ
ചേര്ത്ത് പിടിച്ച്കൊണ്ട് പറഞ്ഞു " അമ്മെ ... , അമ്മ
എന്തിനാ വെള്ളം എടുക്കാന് വന്നത് എന്നോട്
പറഞ്ഞാല് മതിയായിരുന്നല്ലോ ? "
:
( മാതാപിതാക്കളെ സഹായിക്കാനും ,അവരുടെ
വേദന മനസിലാക്കാനും വലിയ പഠിപ്പും വിവരവും
ഒന്നും വേണ്ട ,അവരെ മനസിലാക്കാന് / അവരെ
സ്നേഹിക്കാന് ഉള്ള മനസ് ഉണ്ടായാല് മതി " "

0 comments:

Post a Comment